എ​ബ്ര​ഹാം പി. ​ചാ​ക്കോ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന
Saturday, April 19, 2025 1:05 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന ലീ​ഡ​ർ എ​ബ്ര​ഹാം പി. ​ചാ​ക്കോ​യു​ടെ(​കു​ഞ്ഞു​മോ​ൻ) നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന. ഫൊ​ക്കാ​ന​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യും പ​ല ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ​യും സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള വ്യ‌​ക്തി​യാ​ണ് എ​ബ്ര​ഹാം പി. ​ചാ​ക്കോ.

ഫൊ​ക്കാ​ന​യു​ടെ മി​ക്ക​വാ​റും എ​ല്ലാ ക​ൺ​വ​ൻ​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​റു​ള്ള അ​ദ്ദേ​ഹം ത​ന്‍റെ വ​ല്ലാ​യ്മ​ക​ൾ അ​വ​ഗ​ണി​ച്ച് വീ​ൽ​ചെ​യ​റി​ലാണ് ക​ഴി​ഞ്ഞ ഫൊ​ക്കാ​ന ഫ്ലോ​റി​ഡ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്ക​ടു​ത്തത്. ഫൊ​ക്കാ​ന​യി​ലും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അദ്ദേഹം.

ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യു‌​ടെ(മാ​ക്) പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തിന്‍റെ വി​യോ​ഗം മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക്ക് തീ​രാന​ഷ്‌​ട​മാ​ണ്‌.

എ​ബ്ര​ഹാം ചാ​ക്കോ​യു​ടെ സ്മ​ര​ണയ‌്​ക്ക് മു​ന്നി​ൽ ഫൊ​ക്കാ​ന ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​ടൊ​പ്പം ദു​:ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും നാ​ഷ​ണ​ൽ ക​മ്മി​റ്റ​യും ട്ര​സ്റ്റീ ബോ​ർ​ഡും ഒ​രു സം​യു​ക്ത പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു.