ച​ല​ച്ചി​ത്ര പ്ര​തി​ഭ പു​ര​സ്‌​കാ​രം: ഹൂ​സ്റ്റ​ണി​ൽ ബാ​ബു ആ​ന്‍റ​ണി​ക്ക് സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി മ​ല​യാ​ളി​ക​ൾ
Wednesday, April 23, 2025 6:06 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഹൂ​സ്റ്റ​ൺ: ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ർ​ഡ് "ച​ല​ച്ചി​ത്ര പ്ര​തി​ഭാ​പു​ര​സ്‌​കാ​രം' ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ൻ ബാ​ബു ആ​ന്‍റ​ണി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. കു​ടും​ബ സ​മേ​ത​മാ​യി ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ബാ​ബു ആ​ന്‍റ​ണി​ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്‌​നേ​ഹാ​ദ​ര​ങ്ങ​ളും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സി​നി​മ ഷൂ​ട്ടിം​ഗി​നു ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് ഹൂ​സ്റ്റ​ണി​ൽ തി​രി​ച്ചെ​ത്തി​യ ബാ​ബു ആ​ന്‍റ​ണി, ത​ന്‍റെ 40 വ​ർ​ഷ​ത്തെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച ഈ ​അ​വാ​ർ​ഡി​ന്‍റെ സ​ന്തോ​ഷം മ​ല​യാ​ളി സ​മൂ​ഹ​മാ​യി പ​ങ്കു​വെ​ച്ചു. ഈ ​അം​ഗീ​കാ​രം തീ​ർ​ച്ച​യാ​യും ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു മാ​റ്റ് കൂ​ട്ടു​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1986ൽ ഭ​ര​ത​ന്‍റെ ചി​ല​മ്പി​ലൂ​ടെ ആണ് ബാ​ബു ആ​ന്‍റ​ണി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചത്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് ഹി​ന്ദി, സിം​ഹ​ള, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി ഏ​ഴ് ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ളി ന​ട​ൻ എ​ന്ന അ​പൂ​ർ​വ ബ​ഹു​മ​തി​യും താരത്തി​നു​ണ്ട്.