കാ​ന​ഡ​യി​ലെ വെ​ടി​വ​യ്പി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു
Saturday, April 19, 2025 10:18 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഒ​ന്‍റേ​റി​യോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഹ​ര്‍​സിം​റ​ത് റ​ണ്‍​ധാ​വ(21) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് വെ​ടി​യേ​റ്റ​ത്. ബ​സ് കാ​ത്തു​നി​ന്ന ഹ​ര്‍​സിം​റ​തി​ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു

ഹാ​മി​ല്‍​ട്ട​ണി​ലെ മൊ​ഹാ​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​ര്‍​സിം​റ​ത്. പെ​ണ്‍​കു​ട്ടി നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​വ​യ്പി​ന് ഇ​ര​യാ​യ​താ​ണെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.