കു​ഞ്ഞു​മോ​ൾ ഷാ​ജ​ഹാ​ൻ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Tuesday, April 22, 2025 4:30 PM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
ഡി​ട്രോ​യി​റ്റ്: പു​തു​പ്പ​ള്ളി തൈ​ക്കോ​ട​ത്ത് ‌ടി.​പി. ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മോ​ൾ(77) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. കോ​ട്ട​യം പു​ലി​കു​ട്ടി​ശേ​രി മ​ണ​ലേ​ൽ മ​ത്താ​യി​യു​ടെ​യും ത്രേ​സി​യാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ ഫാ​ർ​മിം​ഗ്‌​ന്‍റ​ൺ ഹി​ൽ​സി​ലു​ള്ള മ​ക്കാ​ബെ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ വ​ച്ച് ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും തു​ട​ർ​ന്ന് സം​സ്കാ​രം ഗ്ലെ​ൻ ഈ​ഡ​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ വ​ച്ചും ന​ട​ക്കും.

മ​ക്ക​ൾ: നി​ഷ, ഡോ. ​ആ​ഷ. കൊ​ച്ചു​മ​ക്ക​ൾ: സാ​ഹി​ൽ, അ​യാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ്മ, അ​പ്പ​ച്ച​ൻ, ലീ​ലാ​മ്മ, പാ​പ്പ​ച്ച​ൻ, കു​ഞ്ഞ​ച്ച​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ആ​ന്‍റ​ണി മ​ണ​ലേ​ൽ - 586 610 9165.