പ​റ​ക്കാ​നൊ​രു​ങ്ങ​വേ വി​മാ​ന​ത്തി​ന് റ​ണ്‍​വേ​യി​ല്‍ തീ ​പി​ടി​ച്ചു
Tuesday, April 22, 2025 1:42 PM IST
ഫ്ലോ​റി​ഡ: 284 യാ​ത്ര​ക്കാ​രു​മാ​യി ഫ്ലോ​റി​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ടേ​ക്ക് ഓ​ഫി​നാ​യി റ​ണ്‍​വേ​യി​ലെ​ത്തി​യ ഡെ​ൽ​റ്റ എ​യ​ര്‍​ലൈ​ന്‍ വി​മാ​ന​ത്തി​ല്‍ തീ ​പ​ട​ര്‍​ന്നു. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നു ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സ് വാ​ര്‍​ത്താ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഓ​ർ​ലാ​ന്‍റോ​യി​ല്‍​നി​ന്നും അ​റ്റ്ലാ​ന്‍റ​യി​ലേ​ക്ക് പോ​വാ​ന്‍ ത​യാ​റെ​ടു​ത്ത ഡെ​ൽ​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഫ്ലൈ​റ്റ് 1213 -ന്‍റെ എ​ഞ്ചി​നി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ൾ ഒ​രു ചി​റ​കി​ല്‍​നി​ന്നും ക​ടു​ത്ത പു​ക​യു​യ​രു​ന്ന​തും പി​ന്നാ​ലെ തീ ​പ​ട​രു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​മാ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ എ​ഞ്ചി​നി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു.

പു​ക​യു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ, എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ വ​ഴി പു​റ​ത്തി​റ​ക്കി സു​ര​ക്ഷി​ത​ര​മാ​ക്കി. പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ര്ക​ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി തീ ​കെ​ടു​ത്തി.