രാ​ഹു​ൽ ഗാ​ന്ധി യു​എ​സി​ലേ​ക്ക്; ബ്രൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി സ​ന്ദ​ർ​ശി​ക്കും
Saturday, April 19, 2025 11:35 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി അ​ടു​ത്ത​യാ​ഴ്ച യു​എ​സ് സ​ന്ദ​ർ​ശി​ക്കും. റോ​ഡ് ഐ​ല​ൻ​ഡി​ലു​ള്ള ബ്രൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം.

യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദ​വും സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി പ​വ​ൻ ഖേ​ര അ​റി​യി​ച്ചു.