ഡെ​ന്‍റ​ൺ കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ​ക്കും ഭ​ർ​ത്താ​വി​നും കു​ത്തേ​റ്റു; ഭ​ർ​ത്താ​വ് മ​രി​ച്ചു, ചെ​റു​മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ
Wednesday, April 23, 2025 6:59 AM IST
പി .പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഡെ​ന്‍റൺ കൗ​ണ്ടി ക​മ്മീ​ഷ​ണ​റാ​യ ബോ​ബി ജെ. ​മി​ച്ച​ലി​നും ഭ​ർ​ത്താ​വ് ഫ്രെ​ഡ് മി​ച്ച​ലി​നും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ വ​ച്ച് കു​ത്തേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഫ്രെ​ഡ് മി​ച്ച​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​ന് മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബോ​ബി മി​ച്ച​ലി​ന് പ​രു​ക്കു​ക​ളു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു വ​രി​ക​യാ​ണ്.

ഡെ​ന്റ​ൺ കൗ​ണ്ടി പ്രി​സി​ങ്ക്റ്റ്3 ക​മ്മീ​ഷ​ണ​റാ​ണ് ബോ​ബി ജെ. ​മി​ച്ച​ൽ. ലൂ​യി​സ്വി​ല്ലെ​യി​ലെ ആ​ദ്യ​ത്തെ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ മേ​യ​ർ കൂ​ടി​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.53ന് ​സ്പ്രിംഗ്‌വു​ഡ് ഡ്രൈ​വി​ലെ 1000 ബ്ലോ​ക്കി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ർ​ന്ന് കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബോ​ബി ജെ. ​മി​ച്ച​ലി​നെ​യും ഭ​ർ​ത്താ​വ് ഫ്രെ​ഡ് മി​ച്ച​ലി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ ദ​മ്പ​തി​ക​ളു​ടെ ചെ​റു​മ​ക​നാ​യ മി​ച്ച​ൽ ബ്ലെ​യ്ക്ക് റെ​യ്നാ​ച്ച​റെ സം​ഭ​വ​സ്ഥ​ല​ത്ത് വച്ചു തന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ലൂ​യി​സ്‌വില്ലെ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്ത റെ​യ്നാ​ച്ച​റി​നെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.