"പി. ​സി. മാ​ത്യു ഫോ​ർ ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ' കാ​ന്പ​യി​ൻ ത​രം​ഗ​മാ​കു​ന്നു
Wednesday, April 23, 2025 5:40 PM IST
പി. ​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന പി. ​സി. മാ​ത്യു​വി​ന്‍റെ പ്ര​ചാ​ര​ണം പൊ​ടി​പൊ​ടി​ക്കു​ന്നു. 90 ശ​ത​മാ​നം മ​ല​യാ​ളി​ക​ളും ത​ന്നെ പി​ന്തു​ണ​ക്കു​ന്ന​താ​യി പി. ​സി. മാ​ത്യു അ​റി​യി​ച്ചു.

മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൂ​ടെ താ​ൻ വ​ർ​ങ്ങ​ളാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ​യാ​ണ് പി​ൻ​ബ​ലം. 2021ൽ ​നാ​ലു പേ​ർ മ​ത്സ​രി​ച്ച​തി​ൽ ര​ണ്ടാ​മ​താ‌​യി. ഗാ​ർ​ലാ​ൻ​ഡ് ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​നി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു.

ഹോം ​ഔ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​ൻ വ​രെ എ​ത്താ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​വ. ഫാ. ​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, പാ​സ്റ്റ​ർ ഷാ​ജി ഡാ​നി​യേ​ൽ (അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത്), പാ​സ്റ്റ​ർ മാ​ത്യു വ​ർ​ഗീ​സ് മു​ത​ലാ​യ​വ​ർ പി​സി​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പി. ​പി. ചെ​റി​യാ​ൻ, ഉ​മാ ശ​ങ്ക​ർ മു​ത​ലാ​യ മീ​ഡി​യ നേ​താ​ക്ക​ളും പി.​സി​യെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.

റി​ച്ചാ​ർ​ഡ്സ​ൺ മേ​യ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി നേ​താ​ക്ക​ന്മാ​ർ ത​നി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി പി.​സി പ​റ​ഞ്ഞു. കൗ ​ബോ​യ് ശൈ​ലി​യി​ലു​ള്ള തൊ​പ്പി വ​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​യും വൈ​റ​ലാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച തു​ട​ങ്ങി​യ ഏ​ർ​ലി തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 29 വ​രെ​യാ​ണ്. മേ​യ് മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം.