യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, April 23, 2025 12:26 PM IST
ന്യൂ​ജ​ഴ്സി​: യു​എ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഹെ​ന്ന(21) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​ജ​ഴ്സി​യി​ലെ റ​ട്ട്ഗേ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി​യാ​ണ് ഹെ​ന്ന. കോ​ള​ജി​ലേ​ക്ക് പോ​കും​വ​ഴി ഹെ​ന്ന​യു​ടെ കാ​റി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

അ​സ്‍​ലം - സാ​ദി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ന്യൂ​ജ​ഴ്സി​യി​ലാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.