പോ​ത്തു​ണ്ടി ചെ​ക്ക്പോ​സ്റ്റി​ന​ടു​ത്ത് കുടയുടെ സമീപം കാ​ട്ടാ​നയെ​ത്തി
Tuesday, November 12, 2024 5:27 AM IST
നെ​ന്മാ​റ: പോ​ത്തു​ണ്ടി ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം പ​ക​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. ഇന്നലെ വൈ​കിട്ട് നാ​ലോടെ​യാ​ണ് ആ​ന​യെ​ത്തി​യ​ത്.

പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​ട​ത്തെ​യ​റ്റ​ത്തെ കു​ട എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ചു​രം റോ​ഡ് വ​ള​വി​ലെ വ​നം വ​കു​പ്പി​ന്‍റെ ഗേ​റ്റ് ത​ക​ര്‍​ത്താ​ണ് പി​ടി​യാ​ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​ത്തു​ണ്ടി സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്.

അ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ വ​ന്ന യാ​ത്ര​ക്കാ​ർ​ക്കും മ​റ്റും കാ​ട്ടാ​ന കൗ​തു​കകാ​ഴ്ച ന​ൽ​കി.
ഏ​റെ​നേ​രം റോ​ഡി​ൽ​നി​ന്ന ആ​ന സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് പി​ൻ​വ​ശ​ത്തു കൂ​ടെ കു​റ്റി​യ​റ പൗ​ലോ​സി​ന്‍റെ റ​ബർതോ​ട്ട​ത്തി​ലും തൊ​ട്ട​ടു​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​ഭാ​ക​ര​ൻ, അ​ച്ചു എ​ന്നി​വ​രു​ടെ സ്ഥ​ല​ത്തും കാ​ട്ടാ​ന ഇ​റ​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ൾ ചെ​ക്ക് പോ​സ്റ്റി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നംജീ​വ​ന​ക്കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് കാ​ട്ടാ​ന​യെ തു​ര​ത്തി.

ത​ച്ച​ക്കോ​റ, കോ​ത​ശേരി ഭാ​ഗ​ത്തേ​ക്ക് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കാ​ട്ടാ​ന പോ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.