ക​ല​ണ്ട​റി​ൽ ചു​വ​പ്പു​ക​ണ്ടാ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്ല
Tuesday, November 12, 2024 5:27 AM IST
മം​ഗ​ലം​ഡാം: മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു സ​ർ​ക്കാ​ർ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ​മാ​ത്രം. ക​ല​ണ്ട​റി​ൽ ചു​വ​ന്ന മ​ഷി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലൊ​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് മ​ല​യോ​ര​വാ​സി​ക​ളു​ടെ പ​രാ​തി.

ര​ണ്ടാം ശ​നി​യാ​ഴ്ച​യും ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച​യു​മാ​യി ര​ണ്ടു ദി​വ​സം അ​ടു​പ്പി​ച്ച് അ​വ​ധി വ​ന്ന​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്നു മം​ഗ​ലം​ഡാം ക​വി​ളു​പാ​റ​യി​ലെ ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.

മം​ഗ​ലം​ഡാ​മി​ൽ നി​ന്നും ക​വി​ളു​പ്പാ​റ, ചൂ​രു​പ്പാ​റ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് ആ​കെ​യു​ള്ള​ത് ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണ്. സ്വ​കാ​ര്യ​ബ​സ് ഇ​വി​ടേ​ക്കി​ല്ല. ഇ​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​യി​ല്ലെ​ങ്കി​ൽ മ​റ്റു വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വീ​ട്ടി​ലി​രി​ക്ക​ണം. അ​ത​ല്ലെ​ങ്കി​ൽ ഉ​യ​ർ​ന്ന വാ​ട​ക​കൊ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ​യോ ജീ​പ്പോ വാ​ട​ക​ക്കു വി​ളി​ച്ചു പോ​ക​ണം. മം​ഗ​ലം​ഡാ​മി​ൽ നി​ന്നും 13 കി​ലോ​മീ​റ്റ​റു​ള്ള ക​വി​ളു​പാ​റ​യി​ലേ​ക്ക് 300 രൂ​പ​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ വാ​ട​ക വ​രും. പോ​കാ​നും വ​രാ​നു​മാ​യി 600 രൂ​പ വേ​ണം.

മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഈ ​ക​ല​ണ്ട​ർ നോ​ക്കി​യു​ള്ള സ​ർ​വീ​സ് മൂ​ലം ക​ഷ്ട​ത്തി​ലാ​കു​ന്ന​ത്. അ​വ​ധിദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ളു​മാ​യി പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലും പോ​കാ​ൻ സൗ​ക​ര്യ​പ്പെ​ടു​ക. എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​യു​ടെ ഈ ​ട്രി​പ്പ് മു​ട​ക്ക​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​ർ കു​റ​വാ​കു​മെ​ന്ന​തി​നാ​ലാ​ണ് ചി​ല ട്രി​പ്പു​ക​ൾ മു​ട​ങ്ങു​ന്ന​തെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ബ​സ് കേ​ടാ​യെ​ന്നും കാ​ര​ണ​മാ​യി പ​റ​യും.

മ​ല​യോ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​പൂ​ർ​വ​മാ​ണെ​ന്നി​രി​ക്കെ എ​ന്തി​നാ​ണു പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ​മാ​ത്രം ബ​സ് ഓ​ടു​ന്ന​തെ​ന്നു യാ​ത്ര​ക്കാ​ർ​ക്കും പി​ടി കി​ട്ടു​ന്നി​ല്ല.