കാ​ഞ്ഞി​ക്കു​ളം വാ​സു​വി​ന്‍റെ വേറിട്ട രചനകൾ
Tuesday, November 12, 2024 5:27 AM IST
ഡോ.​ മാ​ത്യു ക​ല്ല​ടി​ക്കോ​ട്‌

ക​ല്ല​ടി​ക്കോ​ട്‌: പ്ലാ​സ്റ്റി​ക്, പാ​ഴ്‌വ​സ്തു​ക്ക​ൾ, മാ​ലി​ന്യം എ​ന്നി​വ​യി​ലൂ​ടെ​ ക​ല​യു​ടെ ജീ​വ​ത്തു​ടി​പ്പ് സ്വാ​യ​ത്ത​മാ​ക്കി ഇ​വി​ടെ​യൊ​രു ക​ലാ​കാ​ര​ൻ. ര​ണ്ടു​പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ക​ലാ​സ​പ​ര്യ​യെ ക​ല​യോ​ടൊ​പ്പ​മു​ള്ള പോ​രാ​ട്ട​മെ​ന്നാ​ണ് കാ​ഞ്ഞി​ക്കു​ളം കാ​പ്പു​കാ​ട് വീ​ട്ടി​ലെ ക​ലാ​കാ​ര​ൻ വാ​സു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​നു ഹാ​നി​ക​ര​മാ​യ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള​വ പു​ന​രു​പ​യോ​ഗി​ച്ചു മ​നോ​ഹ​ര​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യി വ​സ്തു​ക്ക​ളാ​ക്കാ​മെ​ന്നു തെ​ളി​യി​ച്ച അ​ത്ര​യേ​റെ നി​ർ​മി​തി​ക​ളാ​ണ് വാ​സു പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ല്ല​ടി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ ചാ​ച്ചാ​ജി ശി​ല്പ​വും വേ​ലി​ക്കാ​ട് എ​യു​പി സ്കൂ​ളി​ലെ ഗാ​ന്ധി​ശി​ല്പ​വു​മെ​ല്ലാം ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം. വെ​റു​മൊ​രു സം​ഭ​വ​മെ​ന്നു​പ​റ​ഞ്ഞു ത​ള്ളി​ക്ക​ള​യാ​വു​ന്ന പ​ത്ര​വാ​ർ​ത്ത​യാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന വാ​സു​വി​നെ ക​ല​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്.

മ​ല​മ്പു​ഴ ജ​ലാ​ശ​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത പ്ലാ​സ്റ്റി​ക്കി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്കു വാ​സു​വി​നെ കൊ​ണ്ടെ​ത്തി​ച്ചു. ഇ​പ്പോ​ൾ, മ​ണ്ണി​ന്‍റെ ചാ​രു​ത​യും സി​മ​ന്‍റി​ന്‍റെ ദൃ​ഢ​ത​യു​മെ​ല്ലാം ക​ലാ​സൃ​ഷ്ടി​ക​ളാ​യി കി​ണ​ർ​ഭി​ത്തി​ക​ളി​ലും മ​തി​ലു​ക​ളി​ലും വാ​സു​വി​ന്‍റെ വി​സ്മ​യ​നി​ർ​മി​തി​ക​ൾ പ​രി​ല​സി​ക്കു​ക​യാ​ണ്.

ച​രി​ത്ര, സാം​സ്കാ​രി​ക, പു​രാ​ണ​പ​ര​വു​മാ​യ ആ​ശ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക്ക സൃ​ഷ്ടി​ക​ളും. മ​ല​ന്പു​ഴ ഉ​ദ്യാ​നം, അ​ഹ​ല്യ കാ​ന്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രെ അ​തി​ശ​യി​പ്പി​ക്കു​ന്ന പ​ല ക​ലാ​സൃ​ഷ്ടി​ക​ളി​ലും വാ​സു​വി​ന്‍റെ ക​ര​വി​രു​തു​കാ​ണാം.