ചു​ന​ങ്ങാ​ട്ടെ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം വി​ക​സ​ന വ​ഴി​യി​ൽ
Monday, November 11, 2024 4:35 AM IST
ഒ​റ്റ​പ്പാ​ലം: ചു​ന​ങ്ങാ​ട്ടെ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം വി​ക​സ​ന വ​ഴി​യി​ൽ. പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്കു ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ഉ​യ​ർ​ത്തു​ക​യാ​ണ്. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്‍റെ 55ല​ക്ഷം​രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

ചു​ന​ങ്ങാ​ട് കി​ണ​ർ​സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി 2,500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ല​ധി​കം​വ​രു​ന്ന കെ​ട്ടി​ട​മാ​ണു നി​ർ​മി​ക്കു​ക. 24 മ​ണി​ക്കൂ​റും ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ൽ കെ​ട്ടി​ട​മൊ​രു​ക്കാ​നാ​ണ്‌ പ​ദ്ധ​തി. ര​ണ്ടു​നി​ല​ക്കെ​ട്ടി​ട​ത്തി​ൽ റാം​പ്‌ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

താ​ഴ​ത്തെ​നി​ല​യി​ൽ ഡോ​ക്ട​റു​ടെ മു​റി, മു​റി​വു​ക​ൾ​കെ​ട്ടാ​നു​ള്ള മു​റി, ലാ​ബ് സം​വി​ധാ​നം, കു​ത്തി​വയ്പ്പെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യൊ​രു​ക്കും.

മു​ക​ളി​ലെ നി​ല​യി​ൽ ഒ​ന്നോ ര​ണ്ടോ ന​ഴ്സു​മാ​ർ​ക്ക് വേ​ണ്ടി​വ​ന്നാ​ൽ കു​ടും​ബ​മ​ട​ക്കം താ​മ​സി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും.

കേ​ന്ദ്ര​ത്തി​ൽ ഒ​രു ന​ഴ്സി​ന്‍റെ​യും അ​റ്റ​ൻ​ഡ​റു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കും. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് ഡോ​ക്ട​റെ നി​യ​മി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ പൂ​ർ​ത്തി​യാ​ക്കും.

നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യം മാ​ത്ര​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കു​ത്തി​വ​യ്പ്പ്, ജീ​വി​ത​ശൈ​ലീ രോ​ഗി​ക​ൾ​ക്കു​ള്ള ര​ക്ത​പ​രി​ശോ​ധ​ന, ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള കു​ത്തി​വ​യ​പ്പ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി ചെ​റി​യ​രീ​തി​യി​ലു​ള്ള ചി​കി​ത്സ​ക​ളാ​ണ്‌ ന​ട​ത്തു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ മാ​സ​ത്തി​ൽ നൂ​റി​ൽ​ത്താ​ഴെ രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. ചു​ന​ങ്ങാ​ട് മേ​ഖ​ല​യി​ലെ ഒ​ൻ​പ​ത്‌ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​സു​ഖ​മെ​ന്തെ​ങ്കി​ലും വ​ന്നാ​ൽ അ​മ്പ​ല​പ്പാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ​യോ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യെ​യോ ആ​ശ്ര​യി​ക്ക​ണം. ഇ​തി​നൊ​രു പ​രി​ഹാ​ര​മെ​ന്ന നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​ത്.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നു അ​മ്പ​ല​പ്പാ​റ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​കു​മാ​ർ അ​റി​യി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കേ​ന്ദ്രം തു​റ​ന്നു​കൊ​ടു​ക്കു​ം.