ഇ​ടു​ക്കി ഗ​വ. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം
Tuesday, November 5, 2024 7:26 AM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജി​ൽ ര​ണ്ടാ​മ​ത് ന​ഴ്സിം​ഗ് ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​ഥ​മി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൈ​വ​രി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ന​ഴ്സിം​ഗ് കോ​ള​ജ് പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി മാ​പ്പ​ല​ക​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി.​എ. സു​ലോ​ച​ന, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.