ശ​ബ​രി​പാ​ത: കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹം
Tuesday, November 5, 2024 7:26 AM IST
തൊ​ടു​പു​ഴ: അ​ങ്ക​മാ​ലി -ശ​ബ​രി റ​യി​ല്‍​വേ പ​ദ്ധ​തി​ക്കു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നെ തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​രി​സ​മൂ​ഹം അ​ഭി​ന​ന്ദി​ച്ചു. പ​ദ്ധ​തി​ക്കാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഭൂ​മി വി​ല്‍​ക്കാ​നോ മ​റ്റ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നോ സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ ഭൂ​ഉ​ട​മ​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

ടൂ​റി​സം, വ്യാ​വ​സാ​യി​ക, വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, എം​പി, എം​എ​ല്‍​എ എ​ന്നി​വ​രോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​ന​വാ​സ്, അ​നി​ല്‍ പീ​ടി​ക​പ്പ​റ​മ്പി​ല്‍, നാ​സ​ര്‍ സൈ​ര, ഷെ​രീ​ഫ് സ​ര്‍​ഗം, ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ല്‍, കെ.​പി. ശി​വ​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.