നെ​ടു​ങ്ക​ണ്ട​ം ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നാ​കും? കെ​ട്ടി​ട​നി​ര്‍​മാ​ണം എ​ങ്ങുമെ​ത്തി​യി​ട്ടി​ല്ല
Monday, November 4, 2024 4:12 AM IST
നെ​ടു​ങ്ക​ണ്ടം: ചെ​റു​തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി ഇ​ടു​ക്കി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി മാ​റ്റി​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കെ​ട്ടി​ടനി​ര്‍​മാ​ണം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി 2019 ല്‍ ​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​ക്കാ​യി പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

59.30 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച​ത്. കൂ​ടാ​തെ മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി 80 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഏ​ഴ് നി​ല​ക​ളു​ള്ള ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

2020 ഫെ​ബ്രു​വ​രി​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. 150 കി​ട​ക്ക​ക​ളും സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യാ​ണ് വി​ഭാ​വ​ന ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍, ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​ഖ്യാ​പ​നം അ​ഞ്ച് വ​ര്‍​ഷ​ത്തോ​ട് അ​ടു​ത്തി​ട്ടും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​കു​തി​പോ​ലും ആ​യി​ട്ടി​ല്ല. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ 90 ശ​ത​മാ​നം പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം എ​ങ്ങുമെത്തി​യി​ട്ടി​ല്ല.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചാ​ണ് പു​തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ഒ​പി ബ്ലോ​ക്ക്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, കാ​രു​ണ്യ ഫാ​ര്‍​മ​സി, കാ​ന്‍റീ​ന്‍ എ​ന്നി​വ​യാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഈ ​വി​ഭാ​ഗ​ങ്ങ​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ല്‍, വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെയെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ്. കെ​ട്ടി​ടം പൊ​ളി​ച്ച​തോ​ടെ ഐ​പി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും താ​റു​മാ​റാ​യി. രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ന്‍ വേ​ണ്ട​ത്ര സൗ​ക​ര്യം ഇ​പ്പോ​ഴി​ല്ല. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഐ​പി ബ്ലോ​ക്കും പ​രി​സ​ര​വും പൊ​ടി​പ​ട​ല​ങ്ങ​ള്‍​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യമ​ല്ലാ​താ​യ​തോ​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ ക​ര്‍​ഷ​ക​രു​മ​ട​ങ്ങി​യ ബ​ഹു ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ന്‍ 50 മു​ത​ല്‍ 150 കി​ലോ​മീ​റ്റ​ര്‍ വ​രെ പോ​കേ​ണ്ട​താ​യി വ​രു​ന്നു.

നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് യ​ഥാ​സ​മ​യം പ​ണം ന​ല്‍​കാ​ത്ത​താ​ണ് നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. 10ല്‍ ​താ​ഴെ ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ ജോ​ലി​ക്കു​ള്ള​ത്. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ ഇ​നി​യും ഒ​ര​ഞ്ചു​വ​ര്‍​ഷം കൂ​ടി ക​ഴി​ഞ്ഞാ​ലും കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​സാ​രം.