ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള പു​രോ​ഹി​തജീ​വി​തം മ​ഹ​ത്വ​മേ​റി​യ​ത്: മാ​ർ പെ​രു​ന്തോ​ട്ടം
Monday, November 4, 2024 4:12 AM IST
കു​മ​ളി: ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള പു​രോ​ഹി​ത​രു​ടെ ജീ​വി​തം മ​ഹ​ത്വ​മേ​റി​യ​താ​ണെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. ഒ​രു ജീ​വി​തം ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലും മ​ദ്ബ​ഹ​യി​ലും ചെ​ല​വ​ഴി​ക്കു​ന്ന​ത് ദൈ​വ ചൈ​ത​ന്യ​മാ​ണ്.

വെ​ള്ളാ​രം​കു​ന്നി​ൽ ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യു​ടെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. താ​ത്കാ​ലി​ക കൂ​ടാ​രം കെ​ട്ടു​ന്ന​തി​നേ​പ്പ​റ്റി പോ​ലും മോ​ശ​യോ​ട് ദൈ​വം നേ​രി​ട്ട് സം​സാ​രി​ച്ച​ത് ദേ​വാ​ല​യ​ത്തി​ന്‍റെ അ​തി​പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്നും ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി വെ​ള്ളാ​രം​കു​ന്നി​ൽ സ്വ​ർ​ഗ​തു​ല്യ​മാ​യ അ​ൾ​ത്താ​ര​യും പ​ള്ളി​യു​മാ​ണ് തീ​ർ​ത്തതെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ലാറ്റി​നം ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഇതോടൊപ്പം തു​ട​ക്കം കു​റി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി​യ ജൂ​ബി​ലേ​റി​യ​ൻ ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യെയും മെ​ത്രാ​ൻമാ​രെയും മു​ത്തു​ക്കു​ട​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ​ള്ളി​യ​ങ്ക​ണ​ത്തിലേ​ക്ക് സ്വീ​ക​രി​ച്ചു.

ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ കാ​ഞ്ഞി​ര​പ്പ​ള്ളി ബിഷപ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം തി​രി ​ക​ത്തി​ച്ച് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​വേ​ഷ്ടം നി​റ​വേ​റ്റു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പു​രോ​ഹി​ത ധ​ർ​മ​മെ​ന്നും ദേ​വാ​ല​യം ഉ​യ​രു​ന്പോ​ൾ ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വി​ക​സി​ക്കു​മെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

ആ​ടു​ക​ളു​ടെ മ​ണ​മു​ള്ള ഇ​ട​യ​നാ​ക​ണം പു​രോ​ഹി​ത​രെ​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​ന്ത​ക​ൾ ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​മ​രി​റ്റ​സ് ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു. ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​ക്ക് ആ​ശം​സ നേ​ർ​ന്നു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യു​ടെ ക​ത്ത് ച​ട​ങ്ങി​ൽ വാ​യി​ച്ചു.

പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ൽ, സി​ബി​ച്ച​ൻ പ​റ​ന്പ​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി നി​ർ​മാ​ണ​ത്തി​ന് സ​ഹ​ക​ര​ണം ന​ൽ​കി​യ എ​സ്റ്റേ​റ്റ് ഉ​ട​മ ആ​ർ. ക​ണ്ണ​നും കു​ടും​ബ​വും ഫാ. ​പാ​ല​ക്കു​ടി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ​ള്ളി​യു​ടെ പ്ലാറ്റി​നം ജൂ​ബി​ലി​യു​ടെ ലോ​ഗോ ത​യാ​റാ​ക്കി​യ സാ​ജു തെ​ക്കേ​ലി​ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​പ​ഹാ​രം ന​ല്കി.

പ്ലാറ്റി​നം ജൂ​ബി​ല​ിയോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും ധ​ർ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​വു​ക. ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ​കാ​ല പ​ള്ളി​ക​ളി​ലൊ​ന്നാ​ണ് വെ​ള​ളാ​രം​കു​ന്ന് പ​ള്ളി. ര​ണ്ട് ത​വ​ണ വി​കാ​രി​യാ​യി​രു​ന്ന ഇ​ട​വ​കാം​ഗം ഫാ.​ ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യാ​ണ് പു​തി​യ പ​ള്ളി നി​ർ​മി​ച്ച​ത്. പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥാ​പി​ച്ച​തും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തും ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യാ​ണ്.

കു​മ​ളി ഫെ​റോ​ന പ​ള്ളി​യ​ട​ക്കം ഹൈ​റേ​ഞ്ചി​ലെ മി​ക്ക പ​ള്ളി​ക​ളി​ലും പാ​ല​ക്കു​ടി​യ​ച്ച​ൻ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​ളംത​ല​മു​റ​യു​ടെ വി​ദേ​ശ കു​ടി​യേ​റ്റം ഉ​ചി​ത​മ​ല്ല: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കു​മ​ളി: ഇ​ളം ത​ല​മു​റ​യു​ടെ വി​ദേ​ശ കൂ​ടി​യേ​റ്റം അ​ശ്ര​ദ്ധ​വും സ​ഭ​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബിഷപ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ളാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.

ധാ​ർ​മി​ക​തയ്​ക്ക് നി​ര​ക്കാ​ത്ത വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. മ​ദ്യം, മ​യ​ക്ക് മ​രു​ന്ന് എ​ന്നി​വ നാ​ശ​ത്തി​ന്‍റെ വ​ശ​ങ്ങ​ളാ​യി. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത് മ​നു​ഷ്യ​നെ കെ​ട്ടിവ​ര​ിയു​ന്പോ​ൾ മ​റു​വ​ശ​ത്ത് ജ​ന​സം​ഖ്യാ ശോ​ഷ​ണം സ​ഭ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. വ്യാ​പ​ക​മാ​യ വി​ദേ​ശ കു​ടി​യേ​റ്റം കു​ടും​ബ​ങ്ങ​ളെ ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നും വി​ശ്വാ​സ ജീ​വി​ത​ത്തി​ന് ഉ​ചി​ത​മ​ല്ലെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

സ​ഭ കാ​ല​ത്തി​നൊ​പ്പം ന​ട​ക്ക​ണം: ഡോ. ​സി​റി​യ​ക് തോ​മ​സ്

കു​മ​ളി: സ​ഭ കാ​ല​ത്തി​നൊ​പ്പം ന​ട​ക്കു​ക​യും മാ​റു​ക​യും വേ​ണ​മെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ്. വെ​ള്ളാ​രം​കു​ന്നി​ൽ ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യു​ടെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ർ​വാ​യ​ന​ക​ളി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങളെ​പ്പ​റ്റി ചി​ന്തി​ക്ക​ണം.

മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ വി​ശ്വാ​സ കാ​ര്യ​ങ്ങ​ള​ട​ക്കം വര​ണം. സ​ഭ​യു​ടെ കെ​ട്ടു​റ​പ്പി​നെ ഉ​റ​പ്പി​ക്കു​ന്ന ചി​ന്ത​ക​ളാ​ണ് ഉ​യ​രേ​ണ്ട​ത്. കു​ടും​ബ ജ​ന​സം​ഖ്യ, വി​ശ്വാ​സ കാ​ര്യ​ങ്ങ​ളി​ൽ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ന​മ്മു​ടെ മ​നോ​ഭാ​വ​വും ശൈ​ലി​യും മാ​റ​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വേ​ൾ​ഡ് ലീ​ഡ​റാ​ണെ​ന്നും സി​റി​യ​ക് തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.