വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി​യു​ടെ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ച് ഏ​ഴി​ന്
Tuesday, November 5, 2024 7:26 AM IST
അ​ടി​മാ​ലി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഏ​ഴി​ന് രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​രു​വ​ശ​ത്ത് ആ​ഭ്യ​ന്ത​ര കു​ത്ത​ക​ക​ള്‍ റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് ഓ​ണ്‍​ലൈ​ന്‍ ഭീ​മ​ന്മാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​വു​മാ​ണ്. ഇ​തി​നു ത​ട​യി​ട്ടി​ല്ലെ​ങ്കി​ല്‍ പ​ര​മ്പ​രാ​ഗ​ത വ്യാ​പാ​ര​മേ​ഖ​ല ത​ക​രും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ തൊ​ഴി​ലി​ല്ലാ​ത്ത​വ​രാ​യി മാ​റും. കോ​ടി​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​കും. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക് കു​ത്ത​ക​ക​ളി​ല്‍​നി​ന്നും ഓ​ണ്‍​ലൈ​ന്‍ ഭീ​മ​ന്മാ​രി​ല്‍നി​ന്നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

കോ​ര്‍​പ​റേ​റ്റു​ക​ളെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ര​ണ്ടാ​യി കാ​ണാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. കെ​ട്ടി​ട വാ​ട​ക​യു​ടെ ജി​എ​സ്ടി ബാ​ധ്യ​ത വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച​തു​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര വി​രു​ദ്ധ ന​യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഏ​ഴി​നു രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ജം​ഗ്ഷ​നി​ല്‍ നി​ന്ന് രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹാ​ജി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ്, ട്ര​ഷ​റ​ര്‍ ആ​ര്‍. ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. ബേ​ബി, സി.​കെ. ബാ​ബു​ലാ​ല്‍, ഷി​ബു എം. ​തോ​മ​സ്, ത​ങ്ക​ച്ച​ന്‍ കോ​ട്ട​യ്ക്ക​കം, വി.​എ​സ്. ബി​ജു, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് കു​ഴി​ക​ണ്ടം, നാ​സ​ര്‍ സൈ​റ, ആ​ര്‍. സു​രേ​ഷ്, റോ​യി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.