സൗ​ത്ത് ഇ​ന്ത്യ​ൻ കൊ​മേ​ഴ്സ് ഫെ​സ്റ്റ് ന്യൂ​മാ​നി​ൽ സ​മാ​പി​ച്ചു
Sunday, November 3, 2024 4:23 AM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് ഇ​ന്ത്യ​ൻ കൊ​മേ​ഴ്സ് ഫെ​സ്റ്റ് എ​സ്പി​രി​റ്റ് പ​ത്താം എ​ഡി​ഷ​ൻ സ​മാ​പി​ച്ചു. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക​നു​സൃ​ത​മാ​യി കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നും സം​ഘാ​ട​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​മാ​കു​ന്ന വി​വി​ധ ക​ർ​മപ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

കോ​ത​മം​ഗ​ലം കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ മോ​ണ്‍.​ഡോ.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​ഥി​തി​യാ​യി​രു​ന്നു. കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ സാ​ജു ഏ​ബ്ര​ഹാം, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി, ഡോ. ​ദി​വ്യ ജയിം​സ്, ജോ​ർ​ജ് മാ​ത്യു, അ​പ​ർ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 400-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.​

ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​അ​ഡോ​ണി ടി. ​ജോ​ണ്‍, അ​രു​ണ്‍ ജോ​സ് എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ. ​വി. തോ​മ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഫെ​സ്റ്റ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ട്ര​ഷ​ർ ഹ​ണ്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 15,000 രൂ​പ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ടീം ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാംസ്ഥാ​നം വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജും ര​ണ്ടാം സ്ഥാ​നം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജും നേ​ടി.

ജൂ​ണി​യ​ർ വി​ഭാ​ഗം ലൈ​വ് ട്രെ​യി​ഡിം​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാംസ്ഥാ​നം മൂ​ല​മ​റ്റം എ​സ്എ​ച്ച് ഇ​എം​എ​ച്ച്എ​സും ര​ണ്ടാംസ്ഥാ​നം കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി. ബി​സി​ന​സ് പ്ലാ​ൻ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ടാം സ്ഥാ​നം തൊ​ടു​പു​ഴ കോ-​ഓ​പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ളും നേ​ടി.

ബീ​ന ദീ​പ്തി ലൂ​യി​സ്, എ​ബി തോ​മ​സ്, ഡോ. ​ബോ​ണി ബോ​സ്, ജോ​യ​ൽ ജോ​ർ​ജ്, ഗോ​പി​ക വാ​ര്യ​ർ, ക്രി​സ്റ്റോ ജോ​ർ​ജ്, ബി​ജേ​ഷ് ബാ​ബു, അ​ഭി​ന​വ്സ​ന്തോ​ഷ്, മെ​ൽ​ബി​ൻ വ​ർ​ക്കി, ജി​ൻ​സ്ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.