ത​ട്ടി​പ്പ്: സെ​ക്ര​ട്ട​റി​യെ ഹെ​ഡ് ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Sunday, November 3, 2024 4:18 AM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ജി​ല്ലാ ഡീ​ലേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ ന​ട​ന്ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​മാ​ൻഡിലാ​യ സെ​ക്ര​ട്ട​റി​യെ നെ​ടു​ങ്ക​ണ്ട​ത്തെ ഹെ​ഡ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സം​ഘം സെ​ക്ര​ട്ട​റി​യാ​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​നി ആ​റ്റി​ന്‍​ക​ട​വി​ല്‍ എ​ന്‍.​പി. സി​ന്ധു​വി​നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് സം​ഘം നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം ഒ​രു മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ത്തെ​യും ചോ​ദ്യം ചെ​യ്ത് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. മ​റ്റ് ര​ണ്ട് മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ എ​ത്തി​യി​ല്ല. ഇ​വ​രെ മ​റ്റൊ​രു ദി​വ​സം ചോ​ദ്യം ചെ​യ്യും.

പ​രി​ശോ​ധ​ന​യി​ല്‍ അ​മി​ത പ​ലി​ശ​യ്ക്ക് ഡി​പ്പോ​സി​റ്റ് വാ​ങ്ങി​യ​താ​യും വ്യാ​ജ പേ​രു​ക​ളി​ല്‍ 88 ചി​ട്ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തി​നാ​യാ​ണ് വ്യാ​ജ ചി​ട്ടി​ക​ള്‍ ന​ട​ത്തി​യ​തെ​ന്നാ​ണ് സി​ന്ധു ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഈ ​പ​ണം ഹെ​ഡ് ഓ​ഫീ​സി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്് ക​ണ്ടെ​ത്തി. കു​മ​ളി ബ്രാ​ഞ്ചി​ല്‍ 1.28 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സെ​ക്ര​ട്ട​റി സി​ന്ധു​വി​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.