വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Tuesday, November 5, 2024 7:26 AM IST
തൊ​ടു​പു​ഴ: വേ​ളാ​ങ്ക​ണ്ണി​യും ത​ഞ്ചാ​വൂ​രും സ​ന്ദ​ർ​ശി​ക്കാ​ൻ മി​ക​ച്ച പാ​ക്കേ​ജു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി പ​ള്ളി​യും ത​ഞ്ചാ​വൂ​ർ ക്ഷേ​ത്ര​വും നാ​ഗ​പ​ട്ട​ണ​ത്തെ പൂ​ണ്ടി​പ​ള്ളി​യും വേ​ളാ​ങ്ക​ണ്ണി പ​ള്ളി​യും വേ​ളാ​ങ്ക​ണ്ണി ബീ​ച്ചും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

12ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൊ​ടു​പു​ഴ​യി​ൽ നി​ന്നു പു​ഷ്ബാ​ക്ക് സീ​റ്റു​ക​ളു​ള്ള സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ലാ​ണ് യാ​ത്ര. പി​റ്റേ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. രാ​വി​ലെ ന​ട​ക്കു​ന്ന മ​ല​യാ​ളം കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം ഇ​വി​ടെ​നി​ന്നു മ​ട​ങ്ങും.

14നു ​പു​ല​ർ​ച്ചെ തൊ​ടു​പു​ഴ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2760 രൂ​പ​യാ​ണ് ചാ​ർ​ജ് (ഭ​ക്ഷ​ണം, ഫ്ര​ഷാ​കാ​നു​ള്ള ചാ​ർ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടാ​തെ). 30 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ബു​ക്കിം​ഗി​ന് ഫോ​ണ്‍: 83048 89896, 9744910 383.