ചേ​ന​കൃ​ഷി​യി​ലെ ജോ​ണ്‍​സ​ണ്‍ സ്റ്റൈ​ൽ
Monday, November 4, 2024 4:12 AM IST
ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ

തൊ​ടു​പു​ഴ: ചേ​ന​കൃ​ഷി​യി​ൽ പു​തു​ച​രി​തം ര​ചി​ക്കു​ക​യാ​ണ് ഏ​ഴ​ല്ലൂ​ർ പൊ​ട്ട​നാ​നി​ക്ക​ൽ ജോ​ണ്‍​സ​ണ്‍. കൃ​ഷി​യി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. ചെ​ല​വ് കു​റ​ച്ച് പ​ര​മാ​വ​ധി ലാ​ഭം നേ​ടു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ഇ​തി​ന് സ്വ​ന്തം ആ​ശ​യ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ പ​രീ​ക്ഷി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് നൂ​റു​മേ​നി വി​ള​വും മി​ക​ച്ച​വ​രു​മാ​ന​വും. ഇ​തോ​ടെ ചേ​ന കൃ​ഷി സ്പെ​ഷ​ലി​സ്റ്റാ​യി ഇ​ദ്ദേ​ഹം മാ​റി​ക്ക​ഴി​ഞ്ഞു.

ചേ​ന​കൃ​ഷി ചെ​യ്തു​വ​രു​ന്ന നി​ര​വ​ധി​ക​ർ​ഷ​ക​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്ത് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​പ്പോ​ൾ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. നേ​ര​ത്തേ ചെ​റി​യ തോ​തി​ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ചേ​ന​മാ​ത്രം കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. സീ​സ​ണി​ൽ വി​ള​വെ​ടു​ത്ത് വി​ൽ​ക്കാ​നും ത​യാ​റ​ല്ല. വി​ത്ത് ചേ​ന​യാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് രീ​തി. ഇ​തു മി​ക​ച്ച​വി​ല ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

കൃ​ഷി​യി​ലും വ്യ​ത്യ​സ്ത​ത

ചേ​ന​കൃ​ഷി​യി​ൽ ജോ​ണ്‍​സ​ണ്‍​ന്‍റെ പൊ​ടി​ക്കൈ​ക​ളും ശൈ​ലി​ക​ളു​മാ​ണ് കൃ​ഷി വി​ജ​യ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം പു​ര​യി​ട​വും പാ​ട​വു​മാ​യി ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ചെ​യ്തു​വ​രു​ന്ന​ത്. കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ക​യാ​ണ് ആ​ദ്യ​പ​ടി.

സ്ഥ​ലം വൃ​ത്തി​യാ​ക്കി​യ ശേ​ഷം ക​യ​ർ​പി​ടി​ച്ച് അ​തി​ൽ ര​ണ്ട​ര​യ​ടി അ​ക​ല​ത്തി​ൽ അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി ചേ​ന ന​ടേ​ണ്ട സ്ഥ​ലം മാ​ർ​ക്ക് ചെ​യ്യും. പി​ന്നീ​ട് ചെ​റി​യ കു​ഴി​ക​ളെ​ടു​ത്ത് ഒ​രു​കി​ലോ​യോ​ളം വ​ലി​പ്പ​മു​ള്ള ചേ​ന​വി​ത്ത് ന​ടും. അ​ടി​വ​ള​മാ​യി ചാ​ണ​കം, കോ​ഴി​ക്കാ​ഷ്ടം, കു​മ്മാ​യം എ​ന്നി​വ കൂ​ട്ടി​ക്ക​ല​ർ​ത്തി ഒ​രു​കി​ലോ​യോ​ളം ഇ​ട്ട് മ​ണ്ണ് വെ​ട്ടി​മൂ​ടും. ചേ​ന വ​ള​രു​ന്ന​ത​നു​സ​രി​ച്ച് വീ​ണ്ടും വ​ളം ന​ൽ​കും. ചാ​ണ​ക സ്ല​റി​യും കോ​ഴി​വ​ള​വു​മാ​ണ് പ്ര​ധാ​ന വ​ളം.

നാ​ലു​ത​വ​ണ വ​ള​പ്ര​യോ​ഗം ന​ട​ത്തു​മെ​ങ്കി​ലും ഒ​രു ത​വ​ണ മാ​ത്രം രാ​സ​വ​ളം ന​ൽ​കും. കൃ​ഷി​യി​ട​ത്തി​ൽ കാ​ട് വ​ള​രു​ന്പോ​ൾ ക​ള​നാ​ശി​നി ത​ളി​ക്കും. ഇ​തി​നും ജോ​ണ്‍​സ​ന് തന്‍റേ​താ​യ രീ​തി​യു​ണ്ട്. മു​ള​ച്ചു​പൊ​ങ്ങി​യ ചേ​ന​ത്ത​ണ്ടി​നു മു​ക​ളി​ൽ അ​ടി​വ​ശം വെ​ട്ടി​നീ​ക്കി​യ കു​പ്പി ഇ​റ​ക്കി​വ​യ്ക്കും.

ക​ള​നാ​ശി​നി സ്പ്രേ ​ചെ​യ്യു​ന്പോ​ൾ ചേ​ന​യു​ടെ ത​ണ്ടി​ൽ വീ​ഴാ​തി​രി​ക്കാ​നാ​ണ് ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വ​ള​ർ​ന്ന ത​ണ്ടി​നു​മു​ക​ളി​ൽ ചാ​ക്കി​ട്ടു​മൂ​ടു​ക​യോ ബ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കു​ക​യോ ചെ​യ്യും. ക​ള​നാ​ശി​നി സ്പ്രേ ​ചെ​യ്യു​ന്ന​തി​നു​സ​രി​ച്ച് ഒ​രു​ഭാ​ഗ​ത്തു​നി​ന്നും മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് കു​പ്പി​ക​ൾ നീ​ക്കിവ​യ്ക്കു​ം.

ജോ​ലി​ക്ക് സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ​യും ഒ​പ്പ​മു​ണ്ടാ​കും. അ​തി​നാ​ൽ ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ള​നാ​ശി​നി സ്പ്രേ ​ചെ​യ്യാ​നാ​കും. തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ള​നീ​ക്ക​ണ​മെ​ങ്കി​ൽ കൂ​ലി​യി​ന​ത്തി​ൽ വ​ൻ​തു​ക ന​ൽ​കേ​ണ്ടി​വ​രും. ഈ ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​ണ് ക​ള​നാ​ശി​നി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

വി​ള​വെ​ടു​പ്പ് ന​വം​ബ​റി​ൽ

ന​വം​ബ​ർ മാ​സ​ത്തോ​ടെ വി​ള​വെ​ടു​പ്പു ന​ട​ത്തും. ഒ​രു​മാ​സം ക​ഴി​യു​ന്പോ​ൾ മു​ള​കു​ത്തി ചാ​ണ​ക​പ്പാ​ലി​ൽ മു​ക്കി ക​മ​ഴ്ത്തി വ​യ്ക്കും. വി​ത്തു​ക​ൾ​ക്ക് കേ​ടു​വ​രാ​തി​രി​ക്കാ​ൻ മ​രു​ന്നും ചാ​ണ​ക​പ്പാ​ലി​ൽ ചേ​ർ​ക്കും. പി​ന്നീ​ട് വെ​ള്ളം വ​ലി​യു​ന്ന​തു​വ​രെ നി​ര​ത്തി​വ​യ്ക്കും. ജ​ലാം​ശം പൂ​ർ​ണ​മാ​യും വ​റ്റി​യ ശേ​ഷം ക​മ​ഴ്ത്തി അ​ടു​ക്കി​വ​യ്ക്കും.

പു​തു​മ​ഴ പെ​യ്യു​ന്പോ​ഴാ​ണ് വി​പ​ണി​യി​ൽ വി​ത്തി​ന് കൂ​ടു​ത​ൽ ഡി​മാ​ൻഡ്. അ​തി​നാ​ൽ ഈ ​സ​മ​യം വ​രെ വി​ത്തു​ക​ൾ സൂ​ക്ഷി​ക്കും. തൊ​ടു​പു​ഴ കാ​ഡ്സ് ഓ​പ്പ​ണ്‍​ മാ​ർ​ക്ക​റ്റ് മു​ഖേ​ന​യാ​ണ് വി​ത്തു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്. വ​ലി​പ്പ​മു​ള്ള ചേ​ന​വി​ത്തി​ന് ഡി​മാ​ന്‍ഡ് കു​റ​വാ​യ​തി​നാ​ൽ കാറ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഹോ​ട്ട​ലു​ക​ൾ​ക്കോ വി​ൽ​ക്കും. ചെ​റി​യ ഇ​ട​ത്ത​രം ചേ​ന​വി​ത്തി​നാ​ണ് കൂ​ടു​ത​ൽ ഡി​മാ​ന്‍ഡ്.

സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള​ത് മാ​റ്റി​വ​ച്ച​ശേ​ഷം ബാ​ക്കി​യു​ള്ള​വ​യാ​ണ് വി​ൽ​ക്കു​ന്ന​ത്. കൂ​ലി​വ​ർ​ധ​ന​മൂ​ലം ത​ന്നാ​ണ്ട് വി​ള​ക​ളു​ടെ കൃ​ഷി ജി​ല്ല​യി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ചേ​ന​യ്ക്ക് വ​ൻ ഡി​മാ​ന്‍ഡാ​ണ്. ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് കി​ലോ​യ്ക്ക് 60-65 തോ​തി​ലാ​യി​രു​ന്നു വി​ല.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കി​ലോ​യ്ക്ക് 100-125 രൂ​പ​യാ​യി​രു​ന്നു​വി​ത്ത് വി​ല. സ​മീ​പ​നാ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത്. മി​ക​ച്ച വി​ല​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കൃ​ഷി ഏ​റെ ലാ​ഭ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ ജെ​സി​യും മൂ​ന്നു​പെ​ണ്‍​മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. ഇ​വ​രും കൃ​ഷി​യി​ൽ സ​ഹാ​യ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​കും. എ​ന്നാ​ൽ മ​ക്ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ ഭാ​ര്യ ജെ​സി​യു​ടെ സ​ഹാ​യ​മാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്.

അ​ധ്വാ​ന​വും പ​രി​ച​ര​ണ​വും കു​റ​വ്

അ​ധ്വാ​നം ഏ​റെ കു​റ​വും സ​മ​യ​ത്തി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് പ​രി​ച​ര​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​തും ചേ​ന​കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തു മ​റ്റു​കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് ചേ​ന​കൃ​ഷി​യോ​ട് താ​ത്പ​ര്യം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​യി.

ക​ര​ഭൂ​മി​ക്കു​പു​റ​മേ താ​ഴ്ന്ന സ്ഥ​ല​ത്തു​മാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. ഓ​രോ ത​വ​ണ​യും കൃ​ഷി​യി​റ​ക്കു​ന്പോ​ൾ ക​ര​യി​ലെ വി​ത്ത് താ​ഴ്ന്ന പ്ര​ദേ​ശ​ത്തും ഇ​വി​ടു​ത്തേ​ത് ക​ര​യി​ലും ന​ടും. ഇ​താ​ണ് നാ​ളു​ക​ളാ​യി ചെ​യ്തു​വ​രു​ന്ന രീ​തി. ഇ​തു കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.

വി​ത്ത് ന​ടു​ന്പോ​ൾ മു​ള​ച്ച​ത് ഒ​രു​മി​ച്ചു ന​ട​ണം. മു​ള​യ്ക്കാ​ത്ത​വ അ​ൽ​പ്പം അ​ക​ല​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് ന​ട​ണം. വ​ള​ർ​ച്ച​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ വി​ള​വി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത്. മു​ള​യി​ല്ലാ​ത്ത വി​ത്തു​ക​ൾ മു​ള​ച്ചു​വ​രാ​ൻ ​താ​മ​സ​മെ​ടു​ക്കും.

ചേ​ന​കൃ​ഷി​യി​ൽ ത​ന്‍റേതാ​യ ശൈ​ലി പ്ര​യോ​ഗി​ക്കു​ന്ന​താ​ണ് കൃ​ഷി വി​ജ​യ​ത്തി​ലെ​ത്താ​ൻ കാ​ര​ണം. തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​ചെ​യ്താ​ൽ ബാ​ക്കി​പ​ത്രം ന​ഷ്ടം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ നി​രീ​ക്ഷ​ണം.