"ക​ലി​ഗോ-2024' ഇ​ന്നു സ​മാ​പി​ക്കും
Friday, October 4, 2024 2:10 AM IST
കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ മ​രി​യ​ൻ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് "ക​ലി​ഗോ-2024' ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്ത്യ​യി​ലെ 200ഓ​ളം കോ​ള​ജു​ക​ളി​ൽനി​ന്ന് 1200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഫെ​സ്റ്റി​ൽ യു​ജി, പി​ജി ത​ല​ങ്ങ​ളി​ലാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

മാ​ർ​ക്ക​റ്റിം​ഗ് ഗെ​യിം, എ​ച്ച്ആ​ർ ഗെ​യിം, ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം, ​ബെ​സ്റ്റ് മാ​നേ​ജ​ർ, ഫി​നാ​ൻ​സ് ഗെ​യിം, ബെ​സ്റ്റ് ബ​ഡീ​സ്, ബെ​സ്റ്റ് മാ​നേ​ജ്മെ​​ന്‍റ്് സ്ക്വാ​ഡ്, ട്ര​ഷ​ർ ഹ​ൻ​ഡ്, ഓ​പ്പ​റേ​ഷ​ൻ​സ് ഗെ​യിം എന്‍റ​ർ​പ്രണ​ർ​ഷി​പ്പ് പെ​യ​ർ, ഐ​പി​എ​ൽ ഓ​ഷ​ൻ സ്റ്റോ​ക്ക് ട്രേ​ഡ് ബി​സി​ന​സ് അ​ന​ലൈ​സി​സ്, സ്പോ​ട്ട് ഇ​വ​​ന്‍റ് ടാ​ല​ന്‍റ് ഷോ ​തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​നേ​ജ്മെ​ന്‍റ് രം​ഗ​ത്തെ ക​ഴി​വു​ക​ളെ അ​ള​ക്കു​ന്ന വേ​ദി​യാ​ണ് ഫെ​സ്റ്റ്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ​ഫ് പൊ​ങ്ക​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്റ്റ ചെ​യ​ർ​മാ​ൻ എം. ​ന​ന്ദു​മോ​ൻ, എം​ബി​എ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ടി.വി. മു​ര​ളി വ​ല്ല​ഭ​ൻ, മ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ്, മി​സ്റ്റ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വൃ​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​കാ​രി ജ​ന​റാ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​രു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ബി​എ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ചി​റ്റ​ടി​യി​ൽ, ക​ലി​ഗോ ഫാ​ക്ക​ൽ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് ജോ​ണ്‍​സ​ണ്‍, കോ​ള​ജ് ചെ​യ​ർ​മാ​ൻ ജെ​റി​ൻ ഈ​പ്പ​ൻ, സ്റ്റു​ഡ​ൻ​സ് കോ-ഓർ​ഡി​നേ​റ്റ​ർ എം.​എ​സ്. സ​ച്ചു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി​നി​മാ​താ​രം മി​യ ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.