ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം
Wednesday, October 2, 2024 6:54 AM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​വും വ​യോ​ജ​ന ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു.

തൊ​ടു​പു​ഴ​ എ​സ്ഐ കെ.​ആ​ർ.​ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ.​ ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മേ​രി​ൽ​ഡ മ​രി​യ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ൽ ഗാ​ന്ധി​ജി സ്വ​പ്നം ക​ണ്ട ഭാ​ര​തം എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച നാ​ട​കം കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.