പെ​രു​വ​ന്താ​നം ഹൈ​റേ​ഞ്ച് അ​ക്കാ​ദ​മി ചാ​ന്പ്യ​ന്മാ​ർ
Thursday, October 3, 2024 1:37 AM IST
നെ​ടു​ങ്ക​ണ്ടം: കാ​യി​ക ക​രു​ത്തി​ന്‍റെ ജി​ല്ല​യാ​ണ് ഇ​ടു​ക്കി​യെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക്സ് ട്രാ​ക്കി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ജൂ​ണി​യ​ർ അ​ത്‌ല​റ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 405 പോ​യിന്‍റോടെ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യ പെ​രു​വ​ന്താ​നം ഹൈ​റേ​ഞ്ച് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് അ​ദ്ദേ​ഹം ട്രോ​ഫി സ​മ്മാ​നി​ച്ചു.183 പോ​യി​ന്‍റ് നേ​ടി എ​ൻ.​ആ​ർ. സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 130 പോ​യി​ന്‍റോടെ അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​മി ലാ​ലി​ച്ച​ൻ, അം​ഗ​ങ്ങ​ളാ​യ എം.​എ​സ്.​ മ​ഹേ​ശ്വ​ര​ൻ, രാ​ജേ​ഷ് അ​ന്പ​ഴ​ത്തി​നാ​ൽ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി, കെ.​കെ. ഷി​ജോ, ഷൈ​ജു ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ കാ​യി​ക മേ​ഖ​ല​യ്ക്ക് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ റെ​യ്സ​ൻ പി. ​ജോ​സ​ഫി​നെ​യും സാ​ഫ് ഗെ​യിം​സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ജു​വ​ൽ തോ​മ​സി​നെ​യും എം​പി ആ​ദ​രി​ച്ചു.
ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ 10, 11, 12 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി റ​വ​ന്യു ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.