മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​ണം
Friday, October 4, 2024 2:03 AM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്ന മു​ല്ല​പ്പെ​രി​യാ​ർ ഡാം ​എ​ത്ര​യും പെ​ട്ടെ​ന്ന് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജി തെ​ങ്ങും​പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​സി​പി തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഷം​സു​ദീ​ൻ, നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​വി​ത, നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി വ​രി​ക്ക​മാ​ക്ക​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കു​ര്യ​ച്ച​ൻ ക​ണ്ട​ത്തി​ൽ,

ഷൈ​ജു അ​ട്ട​ക്കു​ളം, പി.​പി. അ​നി​ൽ​കു​മാ​ർ, പ്രി​യ അ​നി​ൽ, ശ്രീ​ജ കു​ര്യ​ച്ച​ൻ, ജോ​സ് ത​ട​ത്തി​ൽ, എ.​ജെ.​ നൗ​ഷാ​ദ്, ദൗ​വു​ല​ത്ത് അ​സീ​സ്, ജെ​സി ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.