ഹൃ​ദ​യാ​രോ​ഗ്യ​ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 4, 2024 2:03 AM IST
തൊ​ടു​പു​ഴ: ലോ​ക ഹൃ​ദ​യാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹൃ​ദ​യ​പ​രി​ശോ​ധ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.

പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​ എം.​ജെ.​ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ എ​സ്എ​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ ഷി​ജി തോ​മ​സ് വ​ർ​ഗീ​സ് ഹൃ​ദ​യാ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ അ​ത്തി​ഖ് ഉ​മ്മ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മേ​രി ആ​ല​പ്പാ​ട്ട് എ​സ്എ​ച്ച്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ, ട്ര​ഷ​റ​ർ ആ​ൽ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ല​ത്തീ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ സ​ഹാ​യി,

ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​വി.​ വൈ​ശാ​ഖ്, ഷി​യാ​സ് ബ​ഷീ​ർ, അ​നീ​ഷ് ടോം, ​വി.​വി.​ ന​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി.