അ​പ​ക​ടഭീ​ഷ​ണിയുള്ള മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി
Thursday, October 3, 2024 1:34 AM IST
ക​ട്ട​പ്പ​ന: അ​ടി​മാ​ലി കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ വ​ള്ള​ക്ക​ട​വ് ആ​ന​വി​ലാ​സം റോ​ഡി​ലെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വ​ൻ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യാ​യി. ജ​ന​വാ​സമേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന ഏ​ഴോ​ളം മ​ര​ങ്ങ​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യും വ​നംവ​കു​പ്പും വെ​ട്ടി​നീ​ക്കു​ന്ന​ത്.​

പാ​ത​യി​ൽ വ​ള്ള​ക്ക​ട​വ് മു​ത​ൽ ആ​ന​വി​ലാ​സം വ​രെ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി ഭീ​മ​ൻ മ​ര​ങ്ങ​ളാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. വെ​ട്ടു​ന്ന മ​ര​ത്ത​ടി​ക​ൾ വ​നംവ​കു​പ്പ് ലേ​ലം ചെ​യ്യും.

എ​ന്നാ​ൽ പാ​ത​യി​ലൂ​ട​നീ​ളം നി​ര​വ​ധി ഭീ​മ​ൻ മ​ര​ങ്ങ​ൾ പി​ന്നെ​യും നി​ല​കൊ​ള്ളു​ന്നു​ണ്ട്. ഇ​വ​കൂ​ടി മു​റി​ച്ചുനീ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.