റ​വ​ന്യുവ​കു​പ്പി​നെ​തി​രേ ദേ​വി​കു​ളം എം​എ​ൽ​എ; ചൊ​ക്ര​മു​ടി സം​ര​ക്ഷ​ണസ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 2, 2024 6:54 AM IST
അ​ടി​മാ​ലി: റ​വ​ന്യു വ​കു​പ്പി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് അ​ഡ്വ. എ. ​രാ​ജ എംഎ​ല്‍എ. ​ചൊ​ക്ര​മു​ടി സം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ചൊ​ക്ര​മു​ടി​യി​ല്‍ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ട്ടുനി​ൽ​ക്കു​ക​യാ​ണെ​ന്ന് എംഎ​ല്‍എ ​ആ​രോ​പി​ച്ചു.

ചൊ​ക്ര​മു​ടി​യെ സം​ര​ക്ഷി​ക്കു​ക, റ​വ​ന്യു ഭൂ​മി കൈ​യേ​റി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വി​ക​രി​ക്കു​ക, ഭൂ​മാ​ഫി​യ​യ്ക്ക് ഒ​ത്താ​ശ ചെ​യ്ത റ​വ​ന്യു-ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ശി​ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റ്റ​ക്കാ​രി​ല്‍നി​ന്നു വീ​ണ്ടെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വി​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​ട്ട​ന്‍​കാ​ട് ടൗ​ണി​ല്‍നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റോ​യി​ച്ച​ന്‍ കു​ന്നേ​ല്‍, സം​ര​ക്ഷ​ണസ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.ബി. സ​ന്തോ​ഷ്, ക​ണ്‍​വീ​ന​ര്‍ വി.കെ. ഷാ​ബു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​ബി. ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.