സ്മി​ത ആ​ശു​പ​ത്രി വാ​ർ​ഷി​കം: മി​നി മാ​ര​ത്ത​ണ്‍ ആ​റി​ന്
Friday, October 4, 2024 2:03 AM IST
തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റി​നു മി​നി മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഏ​ഴി​ന് കോ​ലാ​നി​യി​ൽനി​ന്നു സ്മി​ത ആ​ശു​പ​ത്രി വ​രെ​യാ​ണ് മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5,000, 3,000, 2,000 രൂ​പ കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ക്കും.

ഇ​തി​നു പു​റ​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു ടീ ​ഷ​ർ​ട്ടും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ന​ൽ​കും. 50 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് മ​ത്സ​രം. നാ​ളെ രാ​വി​ലെ ആ​റു​വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 9496143852, 04862208000, 350700, സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​ന്ന​ണി ഗാ​യി​ക നാ​ഞ്ചി​യ​മ്മ, സി​നി​മാതാ​രം രാ​ജീ​വ് ഗോ​വി​ന്ദ​പി​ള്ള, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.ജെ. ജോ​സ​ഫ് എം​എ​ൽ​എ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ,

ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ പ​ദ്മ ഭൂ​ഷ​ൻ ഡോ.​ സു​രേ​ഷ് എ​ച്ച്.​ അ​ഡ്വാ​നി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​ത സു​രേ​ഷ് അ​ഡ്വാ​നി, മെ​ഡി​ക്ക​ൽ അ​ഡ്വൈ​സ​ർ കേ​ണ​ൽ ഡോ. ​ആ​ർ.​കെ.​ ച​തു​ർ​വേ​ദി, ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​രാ​ജേ​ഷ് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.