കോ​ഫി ബോ​ർ​ഡി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി സ​ബ്സി​ഡി പ​ദ്ധ​തി​ക​ൾ
Friday, September 20, 2024 11:56 PM IST
ക​ട്ട​പ്പ​ന: സം​യോ​ജി​ത കാ​പ്പി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​പ്പി​ത്തോ​ട്ട​ങ്ങ​ളു​ടെ സ​മ​ഗ്ര ഉ​ന്ന​മ​ന​ത്തി​നാ​യി കോ​ഫി ബോ​ർ​ഡ് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ബ്സി​ഡി ന​ൽ​കും.

കി​ണ​ർ/​കു​ളം നി​ർ​മാ​ണം, ജ​ല​സേ​ച​ന സാ​മ​ഗ്രി​ക​ൾ (സ്പ്രി​ങ്ക്ള​ർ/​ഡ്രി​പ്പ്) വാ​ങ്ങു​ന്ന​തി​ന്, പു​ന​ർ​കൃ​ഷി, കാ​പ്പി ഗോ​ഡൗ​ണ്‍ നി​ർ​മാ​ണം, കാ​പ്പി​ക്ക​ളം നി​ർ​മാ​ണം, യ​ന്ത്ര​വ​ത്കൃ​ത ഡ്ര​യ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ, പ​ൾ​പ്പിം​ഗ് യു​ണി​റ്റ് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. കാ​പ്പിത്തോ​ട്ട​ങ്ങ​ളു​ടെ യ​ന്ത്ര​വ​ൽ​കര​ണ​ത്തി​നും ഇ​ക്കോ​പ​ൾ​പ്പ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും കാ​പ്പി​ക​ർ​ഷ​ക​ർ​ക്ക് പാ​രി​സ്ഥി​തി​ക സാ​ക്ഷ്യ​പ​ത്രം (എ​ക്കോ​സ​ർ​ട്ടി​ഫി​ക്ക​റ്റ്) ല​ഭി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. പ​ര​മാ​വ​ധി 40 ശ​ത​മാ​ന​മാ​ണ് പൊ​തു​വി​ഭാ​ഗ​ത്തി​ന് ല​ഭ്യ​മാ​കു​ന്ന സ​ബ്സി​ഡി .

പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ​ത്തി​ൽപെ​ട്ട​വ​ർ​ക്ക് 75-90 ശ​ത​മാ​നം നി​ര​ക്കി​ൽ സ​ബ്സി​ഡി ല​ഭി​ക്കും. ധ​നസ​ഹാ​യ​ത്തി​നു അ​പേ​ക്ഷി​ക്കു​ന്ന പൊ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കു​റ​ഞ്ഞ​ത് ഒ​രു ഏ​ക്ക​ർ കാ​പ്പി​തോ​ട്ട​വും പ​ട്ടി​ക​ജാ​തി/പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കു​റ​ഞ്ഞ​ത് അ​ര ഏ​ക്ക​ർ കാ​പ്പി​ത്തോ​ട്ട​വും ഉ​ണ്ടാ​യി​രി​ക്ക​ണം. വ്യ​ക്തി​ക​ൾ​ക്ക് പു​റ​മേ ചു​രു​ങ്ങി​യ​ത് 100 കാ​പ്പി ക​ർ​ഷ​ക​രെ​ങ്കി​ലും അം​ഗ​ങ്ങ​ളാ​യു​ള്ള ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കും ധ​നസ​ഹാ​യം ല​ഭി​ക്കും. ക​ന്പ​നി നി​യ​മ​പ്ര​കാ​ര​മോ സ​ഹ​ക​ര​ണ നി​യ​മ​പ്ര​കാ​ര​മോ ര​ജി​സ്റ്റ​ർ ചെ​യ്ത കു​റ​ഞ്ഞ​തു ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള എ​ൻ​ജി​ഒ​ക​ൾ​ക്കു മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു.

ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് കോ​ഫി ബോ​ർ​ഡി​ന്‍റെ ലൈ​സ​ണ്‍ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 30ന​കം അ​പേ​ക്ഷ​ക​ൾ ഇ​ടു​ക്കി വാ​ഴ​വ​രയി​ലെ കോ​ഫി ബോ​ർ​ഡ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്ത കോ​ഫി ബോ​ർ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കോ​ഫി ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: വാ​ഴ​വ​ര - 9495561600, 9446155222, 9656914662, വ​ണ്ടി​പ്പെ​രി​യാ​ർ-9746087850, അ​ടി​മാ​ലി-8277066286.