എ​ൻ​സി​സി ദേ​ശീ​യ ട്രെക്കിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
Friday, September 20, 2024 11:56 PM IST
കു​ള​മാ​വ്: എ​ട്ടു​ദി​വ​സ​മാ​യി കു​ള​മാ​വ് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു വ​ന്ന എ​ൻ​സി​സി ദേ​ശീ​യ ട്രെക്കിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ൽ മി​ക​ച്ച അ​വ​സ​ര​മാ​ണ് എ​ൻ​സി​സി ന​ൽ​കു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നാ​യി വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് സം​ഘ​ട​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ​ൻ​സി​സി കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ എ.​രാ​ഗേഷ് പ​റ​ഞ്ഞു.

ട്രെക്കിം​ഗ് കാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ള​മാ​വി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നാ​ലു റൂ​ട്ടു​ക​ളാ​ണ് ട്രെക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ കാ​ന്പി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, പോ​ണ്ടി​ച്ചേ​രി, ക​ർ​ണാ​ട​ക,ഗോ​വ, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 504 വ​നി​താ കേ​ഡ​റ്റു​ക​ളും വി​വി​ധ ഡ​യ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സേ​ഴ്സും പ​ങ്കെ​ടു​ത്തു.