പാ​യ​സ​ത്തി​ൽ വീ​ണ് യുവാവിന് പൊ​ള്ള​ലേ​റ്റു
Tuesday, September 17, 2024 11:28 PM IST
വ​ണ്ണ​പ്പു​റം: ഓ​ണ​ത്തി​ന് സ​ഹോ​ദ​രി​യു​ടെ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് തി​ള​ച്ച പാ​യ​സ​ത്തി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മൂ​ല​മ​റ്റം ല​ക്ഷം​വീ​ട് കോ​ള​നി പോ​ട്ടേ​പ​റ​ന്പി​ൽ അ​ജി (55)യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​ന​ത്ത് തി​രു​വോ​ണ നാ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​രു​മാ​സം മു​ന്പാ​ണ് സ​ഹോ​ദ​രി ഇ​വി​ടെ വീ​ടു​വാ​ങ്ങി​യ​ത്. വീ​ട് പു​തു​ക്കി നി​ർ​മി​ച്ച ശേ​ഷം ഓ​ണ​ത്തി​ന് പാ​ലു​കാ​ച്ചി താ​മ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നു ശേ​ഷ​മു​ള്ള സ​ദ്യ​യ്ക്കാ​യി ത​യാ​റാ​ക്കി​യ പാ​യ​സം വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നി​ടെ വാ​ർ​പ്പി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. 60 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റു.

തൊ​ടു​പു​ഴ​യി​ലെ​യും എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​ടി​മാ​ലി​യി​ലെ പാ​ര​ന്പ​ര്യ ചി​കി​ത്സ​ക​ന്‍റെ​യ​ടു​ക്ക​ലും എ​ത്തി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.