വ​യ​നാ​ട്ടി​ലെ ദു​രി​തബാ​ധി​ത​ർ​ക്ക് ന​ൽ​കാ​ൻ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
Wednesday, September 18, 2024 11:36 PM IST
ഉ​പ്പു​ത​റ: വ​യ​നാ​ട്ടി​ലെ ദു​രി​തബാ​ധി​ത​ർ​ക്ക് ന​ൽ​കാ​ൻ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ദു​രി​തബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ച​തും വി​വി​ധ സം​ഘ​ട​ന​ക​ളും സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളും ന​ൽ​കി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് അ​സി. സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ക​ള​ക്‌ഷൻ സെന്‍റർ തു​റ​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്. ഇ​തി​ൽ പ​ല സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ അ​യ്യ​പ്പ​ൻ കോ​വി​ൽ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ഓ​ണം ക​ഴി​ഞ്ഞ് എ​ത്തി​ച്ചാ​ൽ മ​തി​യെ​ന്ന് അ​റി​യി​ച്ച​തി​നാ​ലു​മാ​ണ് സാ​ധ​ന​ങ്ങ​ൾ അ​ന്ന് എ​ത്തി​ക്കാ​തി​രു​ന്ന​ത് എ​ന്ന് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കെ. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​വി​ടത്തെ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.