തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി
Friday, September 20, 2024 11:56 PM IST
വ​ഴി​ത്ത​ല: ഇ​രു​ട്ടു​തോ​ട്ടി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് വ​ലി​യ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഭാ​സ്ക​ര​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പു​റ​പ്പു​ഴ ക​മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​നി​ൽ​കു​മാ​ർ, ജെഎ​ച്ച്ഐ റെ​യ്നാ വി​ജ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തോ​ടും പ​രി​സ​ര​വും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു വി​മു​ക്ത​മാ​ക്കി.

ഇ​രു​ട്ടു​തോ​ട് ഒ​ഴു​കി​യെ​ത്തു​ന്ന​ത് മാ​റി​ക ക​നാ​ലി​ലാ​ണ്. മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ക​നാ​ൽ വ​ഴി കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വ​രെ എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ക​രി​ങ്കു​ന്നം പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.