പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Friday, September 20, 2024 11:56 PM IST
മൂ​ന്നാ​ർ: പ​തി​നാ​ലുകാ​രി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു പി​ടി​ച്ച​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ചൊ​ക്ക​നാ​ട് ഫാ​ക്ട​റി ഡി​വി​ഷ​നി​ൽ വി​ഘ്നേ​ഷാ​ണ് (വി​ക്കി-32) മൂ​ന്നാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ അ​ടു​ക്ക​ളഭാ​ഗ​ത്തുകൂ​ടി ഉ​ള്ളി​ൽ ക​ട​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ഇ​യാ​ളെ നേ​രി​ട്ടു.

കൈ​യി​ൽ മു​റി​വേ​റ്റ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി. എ​ന്നാ​ൽ, താ​ൻ വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.