10 ലി​റ്റ​ര്‍ ചാ​രാ​യ​വും 300 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Wednesday, September 18, 2024 11:36 PM IST
നെ​ടു​ങ്ക​ണ്ടം: മേ​ലേ​ചി​ന്ന​ാറി​ല്‍ 10 ലി​റ്റ​ര്‍ ചാ​രാ​യ​വും 300 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മേ​ലേ​ചി​ന്നാ​ര്‍ തോ​ണി​ക്കു​ഴി​യി​ല്‍ രാ​ജേ​ന്ദ്ര​ന്‍(50) ആ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ടു​മ്പ​ന്‍​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ര​ഞ്ജി​ത്ത് കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും 10 ലി​റ്റ​ര്‍ ചാ​രാ​യ​വും വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും ചാ​രാ​യം വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 300 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ള്‍ സ്ഥി​ര​മാ​യി ചാ​രാ​യം വാ​റ്റി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ഡി. സേ​വ്യ​ര്‍, പി.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, കെ. ​ഷ​നേ​ജ്, വി.​ജെ. ജോ​ഷി, ബൈ​ജു സോ​മ​രാ​ജ്, എം.​എ​സ്. അ​രു​ണ്‍, അ​രു​ണ്‍ ശ​ശി, ജി. ​രേ​ഖ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.