എച്ച്ഡിഎസ് വായ്പാമേളയിലൂടെ വിതരണം ചെയ്തത് 56.30 ലക്ഷം
Friday, September 20, 2024 11:56 PM IST
കരിന്പൻ: ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ർ​ഷ​ക​ർ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന പേ​രി​ൽ വാ​യ്പാ​മേ​ള മേ​ള സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 14 സ്വ​യം സ​ഹാ​യസം​ഘ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​ഘ​ങ്ങ​ൾ​ക്കും അ​തു​വ​ഴി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കും മി​ക​ച്ച വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 56,30,000 രൂ​പ​യാ​ണ് വാ​യ്പ​യാ​യി ന​ൽ​കി​യ​ത്.

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മൂ​ന്നു​കോ​ടി രൂ​പ സം​ഘ​ങ്ങ​ൾ​ക്കു വാ​യ്പ ന​ൽ​കും. ക​രി​ന്പ​ൻ ബി​ഷ​പ്സ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​യ്പാ​മേ​ള ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, ഗി​രി​ജ്യോ​തി ക്ര​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ്, ഫെ​ഡ​റ​ൽ ബാ​ങ്ക് ക​രി​ന്പ​ൻ മാ​നേ​ജ​ർ റ്റീ​ന ഇ​ഗ്നേ​ഷ്യ​സ്, എ​ച്ച്ഡി​എ​സ് പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജോ ഇ​ളം​തു​രു​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ബി മാ​ളി​യേ​ക്ക​ൽ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​യി​നി ഷാ​ജി, എ​ബി​ൻ തോ​മ​സ്, നി​തി​ൻ തോ​മ​സ്, ഫെ​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.