വാ​ഴൂ​ർ ബ്ലോ​ക്ക് ത​ല ക്ഷീ​ര​സം​ഗ​മം പ​രു​ത്തി​മൂ​ട് ക്ഷീ​രോ​ത്പാ​ദ​ക സഹകരണ സംഘത്തിൽ നാളെ
Thursday, September 19, 2024 7:17 AM IST
വാ​ഴൂ​ർ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെയും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴൂ​ർ ബ്ലോ​ക്ക് ത​ല ക്ഷീ​ര​സം​ഗ​മം നാ​ളെ പ​രു​ത്തി​മൂ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ണ്ണി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ യു​പി സ്‌​കൂ​ളി​ൽ ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി ഷാ​ജ​ൻ, ഹേ​മ​ല​ത പ്രേം​സാ​ഗ​ർ എ​ന്നി​വ​ർ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. റം​ലാ​ബീ​ഗം, സി.​ജെ. ബീ​ന, വി.​പി. റെ​ജി, സി.​ആ​ർ. ശ്രീ​കു​മാ​ർ, പി.​ടി. അ​നൂ​പ്, ശ്രീ​ജി​ഷ കി​ര​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക്ഷീ​ര​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, ഗ​വ്യ​ജാ​ല​കം, ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ, എ​ക്സി​ബി​ഷ​ൻ എ​ന്നി​വ ന​ട​ക്കും. പ​രു​ത്തി​മൂ​ട് സം​ഘ​ത്തി​നു​പു​റ​മേ​യു​ള്ള സം​ഘ​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ടു​വ​രു​ന്ന ഉ​രു​ക്ക​ൾ​ക്കു സം​ഘം സെ​ക്ര​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. മു​ഴു​വ​ൻ ഉ​രു​ക്ക​ൾ​ക്കും സൗ​ജ​ന്യ​കാ​ലി​ത്തീ​റ്റ ല​ഭി​ക്കും.