ഇ​എ​സ്എ: ക​ർ​ഷ​ക കോ​ൺ​ഗ്ര​സിന്‍റെ ധ​ർ​ണ​യും പ്ര​ക​ട​ന​വും ഇ​ന്ന്
Wednesday, September 18, 2024 11:36 PM IST
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, മേ​ലു​കാ​വ്, തീ​ക്കോ​യി വി​ല്ലേ​ജു​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് 10.30നു ​പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ് ആ​ഴാ​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് കൊ​ല്ലം​പ​റ​മ്പി​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ, മു​ണ്ട​ക്ക​യം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര, ജോ​മോ​ൻ ഐ​ക്ക​ര, വി.​ജെ. ജോ​സ്, എം.​സി. വ​ർ​ക്കി മു​തി​രേ​ന്തി​ക്ക​ൽ, ഉ​ണ്ണി പ്ലാ​ത്തോ​ട്ടം, പി.​എ​ച്ച്. നൗ​ഷാ​ദ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ക്കി​ച്ച​ൻ വ​യമ്പോ​ത്ത​നാ​ൽ, റോ​ജി തോ​മ​സ്, ജോ​ളി​ച്ച​ൻ വ​ലി​യ​പ​റ​മ്പി​ൽ, ജോ​ഷി പ​ള്ളി​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ല്ലാ​റ്റ്, അ​ജി​കു​മാ​ർ നെ​ല്ലി​ക്ക​ചാ​ലി​ൽ, ചാ​ർ​ലി അ​ല​ക്സ്, ജോ​ബി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ ഈ ​നാ​ല് വി​ല്ലേ​ജു​ക​ളെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ​യാ​ണു വീ​ണ്ടും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.