ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ കു​ടി​വെ​ള്ളപ്ര​ശ്നം: സ​ര്‍വ​ക​ക്ഷി​യോ​ഗം നാ​ളെ
Thursday, September 19, 2024 7:17 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍വ​ക​ക്ഷി യോ​ഗം നാ​ളെ ന​ട​ക്കും. മാ​സ​ങ്ങ​ളാ​യി ക​ടു​ത്തു​രു​ത്തി ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ലാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗം ചേ​രു​ന്ന​ത്.

നാ​ളെ രാ​വി​ലെ 10.30ന് ​ക​ടു​ത്തു​രു​ത്തി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലാ​ണ് യോ​ഗം ന​ട​ക്കു​ക. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ല്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ന​ട​ന്നി​രു​ന്നെ​ങ്കി​ലും പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ​യും പി​ഡ​ബ്ല്യു​ഡി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സ​ര്‍വ​ക​ക്ഷി​യോ​ഗം ന​ട​ത്തു​ന്ന​ത്.