എ​യ്ഞ്ച​ല​യു​ടെ​യും ആ​ലീ​സി​ന്‍റെ​യും സം​സ്കാ​രം ന​ട​ത്തി
Tuesday, September 17, 2024 11:28 PM IST
ചി​ങ്ങ​വ​നം: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച ര​ണ്ടു പേ​രു​ടെ സം​സ്കാ​രം ന​ട​ത്തി. നീ​ലം​പേ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ ആ​ലീ​സ് തോ​മ​സി​ന്‍റെ​യും ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് ദ​യ​റാ​പ​ള്ളി​യി​ൽ എ​യ്ഞ്ച​ല​യു​ടെ​യു​മാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്. ഏ​യ്ഞ്ച​ല​യു​ടെ ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് യു​കെ​യി​ൽ എ​ൻ​ജി​നി​യ​റാ​ണ്.

പാ​ല​ക്കാ​ട് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന എ​യ്ഞ്ച​ല ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട്ട​യ​ത്തെ​ത്തി​യ​ത്. എ​ട്ട് മാ​സം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഭ​ർ​ത്താ​വു​മൊ​ത്ത് യു​കെ​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണം ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നീ​ലം​പേ​രൂ​ർ പ​ര​പ്പൂ​ത്ത​റ പി.​എ. തോ​മ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് തോ​മ​സ് (61), കു​ഴി​മ​റ്റം മ​ങ്ങാ​ട്ട​യം റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ എ​യ്ഞ്ച​ല (31) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.