പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ത്തി
Wednesday, September 18, 2024 6:53 AM IST
കോ​ട്ട​യം: എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ ഉ​യ​ര്‍ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് ന​ല്‍കി​വ​രു​ന്ന എ​ന്‍.​പി. രാ​ജ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ത്തി.

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​മേ​ഴ്സ്യ​ല്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്. ഹ​രി​ശ​ങ്ക​ര്‍, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, എ.​ആ​ര്‍. വൈ​ശാ​ഖ്, സു​നീ​ഷ് അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ക്കു കൈ​മാ​റി.