കു​മ​ര​കം യാ​ത്ര ദു​ഷ്ക​രം : ക​ര​യി​ലൂ​ടെ​യും വ​യ്യ; വെ​ള്ള​ത്തി​ലൂ​ടെ​യും...
Thursday, September 19, 2024 7:01 AM IST
കു​മ​ര​കം: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കു​മ​ര​കം വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി മാ​റി. കോ​ണ​ത്താ​റ്റ് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തെ താ​ല്കാ​ലി​ക റാേ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം മൂ​ലം റോ​ഡു​മാ​ർ​ഗ​മു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു കി​ട​ന്നാ​ലെ പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തെ റാേ​ാഡി​ൽ​ക്കൂ​ടി മ​റു​ക​ര എ​ത്താ​നാ​കൂ.

പ്ര​വേ​ശ​നപാ​ത​യ്ക്കാ​യി പൈ​ലിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ന​ലെ മു​ത​ൽ വ​ൺ​വേ​യാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നു സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ ഇ​തു​വ​രെ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം.

സ​മാ​ന്ത​ര പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള ചീ​പ്പു​ങ്ക​ൽ-​മ​ണി​യാ​പ​റ​മ്പ് റാേ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​മ​ര​ക​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. റോ​ഡു മാ​ർ​ഗ​മു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​തി​നാ​ൽ ജ​ല​മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ക്കാ​നും സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ഴി​യാ​താ​യി​രി​ക്കു​ക​യാ​ണ്.

ജ​ലാ​ശ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ജ​ർ​മ​ൻ പോ​ള കൈ​യട​ക്കി​യി​രി​ക്കു​ക​യാ​ണ്. ബോ​ട്ടു മാ​ർ​ഗ​വും വ​ള്ള​ത്തി​ലും സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യു​ക്ത​മാ​യ ജ​ലാ​ശ​യ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ലേ​റെ ഉ​ണ്ടെ​ങ്കി​ലും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ നാ​ട്ടു​കാ​ർ​ക്കു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി താേ​ടു പാേ​ലും പോ​ള നി​റ​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. പോ​ള ശ​ല്യം രൂ​ക്ഷ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പാേ​ഴും ശാ​ശ്വ​ത പ​രി​ഹാ​രം ഒ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉ​ണ്ടാ​കു​ന്നി​ല്ല.