അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ വ്യാ​കു​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​നത്തിരു​നാ​ൾ: ഇ​ന്ന് കൊ​ടി​യേ​റ്റ്
Wednesday, September 18, 2024 6:53 AM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ആ​റി​ന് അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ കൊ​ടി​യേ​റ്റും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ, ഫാ. ​അ​ല​ക്സ് വ​ട​ശേ​രി​ൽ സി​ആ​ർ​എം, ഫാ. ​ടോ​ണി കോ​യി​ൽ​പ​റ​മ്പി​ൽ, ഫാ. ​ന​വീ​ൻ മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

കൊ​ടി​യേ​റ്റി​നെ​ത്തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് ഇ​ല​ക്തോ​ർ വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ. ​ജ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​ച്ചി​റ തൈ​ക്ക​ളം. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം. ഉ​ച്ച​യ്ക്ക് 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം നാ​ലി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ. തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. എ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം : ഫാ. ​റ്റി​ജോ ക​ക്കു​ഴി. തു​ട​ർ​ന്ന് മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. വൈ​കു​ന്നേ​രം നാ​ലി​ന് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​പ​ള്ളി​യി​ൽ നി​ന്ന് ചെ​റി​യ പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി. അ​ഞ്ചി​ന് തി​രി വെ​ഞ്ച​രി​പ്പ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - റ​വ.​ഡോ. മാ​ണി പു​തി​യി​ടം. തു​ട​ർ​ന്ന് വ​ലി​യ​പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ൻ വാ​ഴ്ച.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.15ന് ​ചെ​റി​യ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. 7.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ. ​നൈ​ജി​ൽ തൊ​ണ്ടി​ക്കാ​ക്കു​ഴി​യി​ൽ. 10ന് ​തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന: ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, വ​ച​ന​സ​ന്ദേ​ശം - ഫാ. ​റോ​ബി​ൻ​സ് കു​ഴി​ക്കോ​ട്ടി​ൽ.

വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം:- ഫാ. ​റോ​ജ​ൻ നെ​ൽ​പു​ര​യ്ക്ക​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വ​ലി​യ​പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം വ​ലി​യ​പ​ള്ളി​യും ചെ​റി​യ​പ​ള്ളി​യും ചു​റ്റി വ​ലി​യ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ക്കും.23​ന് രാ​വി​ലെ സ​മൂ​ഹ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന.

പ്ര​സു​ദേ​ന്തി സി​ബി ജേ​ക്ക​ബ് വേ​ങ്ങ​ത്ത​ട​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു ജോ​സ​ഫ് പൊ​ന്നാ​റ്റി​ൽ, കെ.​എം. ചാ​ക്കോ കൈ​ത​ക്ക​രി, സെ​ബാ​സ്റ്റ്യ​ൻ മ​ർ​ക്കോ​സ് കു​ഴി​ന്തൊ​ട്ടി​യി​ൽ, ചെ​റി​യാ​ൻ കു​ര്യ​ൻ കു​ഴു​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.