സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു, റോ​ഡി​നു ത​ക​ര്‍ച്ച
Wednesday, September 18, 2024 7:12 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ വാ​ഴൂ​ര്‍ റോ​ഡ് തു​ട​ക്ക​ത്തി​ല്‍ വാ​ഴ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​നു മു​മ്പി​ല്‍ പൈ​പ്പു​പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു, റോ​ഡി​നു ത​ക​ര്‍ച്ച സം​ഭ​വി​ക്കു​ന്നു. പൈ​പ്പ് പൊ​ട്ടി​യി​ട്ട് ഒ​രാ​ഴ്ച​ക്കാ​ലം പി​ന്നി​ടു​ക​യാ​ണ്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ റോ​ഡി​ലെ ചെ​ളി​വെ​ള്ളം സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും തെ​റി​ച്ചു​വീ​ഴു​ക​യാ​ണ്.

റോ​ഡ് കു​ഴി​ച്ച് പൈ​പ്പു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ടെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള ജം​ഗ്ഷ​നാ​യ​തി​നാ​ല്‍ റോ​ഡ് കു​ഴി​ച്ച് പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നു​ള്ള ത​ട​സ​ങ്ങ​ളു​ണ്ട്.

അ​ടു​ത്തദി​വ​സം പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.