ബി​കെ കോ​ള​ജ് എ​ൻ​എ​സ്എ​സ് ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കി
Thursday, September 19, 2024 7:01 AM IST
ഗാ​ന്ധി​ന​ഗ​ർ: അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​സി​ലി റ്റോ​മി​ച്ച​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വ​ച്ഛ​താ കി ​സേ​വാ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബി​കെ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്ക​ലോ​ടെ ആ​രം​ഭി​ച്ചു. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി വേ​ർ​തി​രി​ച്ചു.

സ്വ​ച്ഛ​താ കി ​സേ​വാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മെ​ൽ​ബി ജേ​ക്ക​ബ്, ഡോ. ​സി​സ്റ്റ​ർ പ്രി​ൻ​സി പി. ​ജ​യിം​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.