അ​രു​വി​ത്തു​റ കോ​ള​ജിലെ സഹപാഠികൾ 42 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​ത്തൊ​രു​മി​ച്ചു
Wednesday, September 18, 2024 11:36 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ലെ 1979-82 ബാ​ച്ച് ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും 42 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ള​ജി​ൽ ഗ്രാ​ൻ​ഡ് റീ​യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പ് മേ​ധാ​വി ലി​ഡി​യ ജോ​ർ​ജ്, റി​ട്ട​യ​ർ ചെ​യ്ത അ​ധ്യാ​പ​ക​ർ, 36 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​മേ​രി​ക്ക മു​ത​ൽ അ​രു​വി​ത്തു​റ വ​രെ​യു​ള്ള 27 പേ​രും പ​ങ്കെ​ടു​ത്തു. മു​ൻ അ​ധ്യാ​പി​ക പ്ര​ഫ. സൗ​ദാ​മി​നി കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ക്ലാ​ര​മ്മ, പ്ര​ഫ. ഏ​ലി​ക്കു​ട്ടി, പ്ര​ഫ. മാ​ത്യു മു​രി​ക്ക​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​റി​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് സ്നേ​ഹാ​ദ​രം അ​ർ​പ്പി​ച്ച​തും മ​ര​ണ​മ​ട​ഞ്ഞ ഗു​രു​ക്ക​ന്മാ​രെ​യും കൂ​ട്ടു​കാ​രെ​യും ഓ​ർ​മി​ച്ച് ന​ട​ത്തി​യ സ്മ​ര​ണാ​ഞ്ജ​ലി​യും ശ്ര​ദ്ധേ​യ​മാ​യി.

എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് കാ​ല​ത്തെ മ​ധു​ര​മൂ​റു​ന്ന ഓ​ർ​മ​ക​ളും ജീ​വി​ത വ​ഴി​യി​ലെ അ​നു​ഭ​വ​ങ്ങ​ളും അ​നു​സ്മ​രി​ച്ച് പ്ര​സം​ഗി​ച്ചു. എ​ല്ലാ വ​ർ​ഷ​വും സു​ഹൃ​ദ്സം​ഗ​മ​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ണ് കൂ​ട്ടു​കാ​ർ പി​രി​ഞ്ഞ​ത്.