കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്കു പ​രി​ക്ക്
Tuesday, September 17, 2024 12:08 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്കു പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.45ഓ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ക​ണ്ണാ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം.

കാ​ർ ഉ​ട​മ കു​ന്നും​ഭാ​ഗം അ​ത്തി​യാ​ലി​ൽ സോ​ജ​ൻ (53), ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യ മു​ണ്ട​ക്ക​യം പു​തു​പ്പ​റ​ന്പി​ൽ ലി​ൻ​സ​ൺ ജോ​സ​ഫ് (35), ഭാ​ര്യ റാ​ണി (35), റാ​ണി​യു​ടെ അ​മ്മ പ്ര​സ​ന്ന (50), മ​ക്ക​ൾ ആ​ദി​ത്യ (15), അ​ഭി​മ​ന്യു (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു പൊ​ൻ​കു​ന്നം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച ശേ​ഷം ഓ​ട്ടോ​റി‍​ക്ഷ​യു​ടെ പു​റ​കി​ൽ വ​ന്ന ത​മി​ഴ്നാ​ട് ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.