സ്കൂൾ കുട്ടികൾക്ക് ഓ​ണ​സ​മ്മാ​ന​മാ​യി ആ​ട്ടി​ൻ​കു​ട്ടി​ക​ൾ
Tuesday, September 17, 2024 12:08 AM IST
ക​ണ​മ​ല: പ​മ്പാ​വാ​ലി കി​സു​മം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഏ​ഴു കു​ട്ടി​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കാ​ൻ ഓ​ണ​സ​മ്മാ​ന​മാ​യി നാ​ട്ടു​കാ​ർ സ്കൂ​ളി​ൽ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ന​ൽ​കി​യ​പ്പോ​ൾ കു​ട്ടി​ക​ൾ ത​ങ്ങ​ൾ എ​ന്നും കാ​ണു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണ​ക്കോ​ടി ന​ൽ​കി ആ​ഘോ​ഷം പ​ങ്കി​ട്ടു. ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മോ മ​ര​ണ​മോ സം​ഭ​വി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കു​ന്ന​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​ടു​ത്ത ഓ​ണ​ത്തി​ന് കു​ട്ടി​ക​ൾ ഒ​രാ​ട്ടി​ൻ​കു​ട്ടി​യെ തി​രി​കെ സ്കൂ​ളി​ന് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ബി​ജു കെ. ​ടോം കാ​ലാ​പ​റ​മ്പി​ൽ, സി​ബി​ൻ മാ​ത്യു, യാ​മി​നി നാ​യ​ർ, ജോ​സ് സ്ക​റി​യ, വാ​സു​ദേ​വ​ൻ പി​ള്ള, ബി​ബി​ൻ ത​ങ്ക​ച്ച​ൻ, വ​ലി​യാ​ന​വ​ട്ടം താ​വ​ളം സാ​പ് ഇ​ഡി​സി ഫ്ര​ണ്ട്സ് സം​ഘം മൂ​ല​ക്ക​യം എ​ന്നി​വ​രാ​ണ് ആ​ടി​നെ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

വാ​ർ​ഡ് അം​ഗം റി​ൻ​സി ബൈ​ജു ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ജോ​സ​ഫ് പ​രു​മൂ​ട്ടി​ൽ, ആ​സി​ഫ് മൗ​ല​വി അ​ൽ കാ​ഷി​ഫീ, തോ​മ​സ് കു​ന്ന​ത്ത്, രാ​ജീ​വ് വ​ർ​ഗീ​സ്, വി.​വി. വി​പി​ൻ, ലി​യോ ജോ​സ്, എ​സ്. ഷാ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.